photo
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച യോഗ പരിശീലനം

കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും വവ്വാക്കാവ് പതഞ്ജലി സ്കൂൾ ഒഫ് യോഗയും സംയുക്തമായി യോഗാദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ വീണാറാണി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സരിത അദ്ധ്യക്ഷയായി. ഡോ.ശ്രീലയം ദേവരാജൻ ക്ലാസ് നയിച്ചു. ഡി.ഹരിലാൽ, ശിഹാബ് എസ്. പൈനുംമൂട്, അനന്തൻ പിള്ള, എസ് സാബുജൻ, മിഥുൻ കുമാർ എന്നിവർ സംസാരിച്ചു.

പന്മന ആശ്രമത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

കരുനാഗപ്പള്ളി ടൗൺ എൽ.പി.എസിൽ നടന്ന സംഗീത വിരുന്നും യോഗ പരിശീലനവും എസ്.എം.സി ചെയർമാൻ പ്രവീൺ മനയ്ക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ സംഗീത സംവിധായകൻ ജയകൃഷ്ണൻ രാഘവനും വയലനിസ്റ്റ് ഗിരീഷ് ചെല്ലപ്പനും ചേർന്ന് സംഗീതവിരുന്ന് നടത്തി. തുടർന്ന് യോഗപരിശീലന ക്ലാസിന് ആർട്ട് ഒഫ് ലിവിംഗ് യോഗാദ്ധ്യാപകൻ ശ്രീകുമാർ നേതൃത്വം നൽകി . ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവന ആർകേഡിൽ നടന്ന യോഗാ ദിനാഘോഷം ബി.ജെ.പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. തുടർന്ന നടന്ന യോഗ പരിപാടിയിൽ യോഗ ട്രെയ്നർ സന്തോഷ് നേതൃത്വം നൽകി.