കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ വിദ്യാലയത്തിന് ഒരു ജന്മദിന സമ്മാനം പദ്ധതിക്ക് തുടക്കമായി. കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു. വായനാ വാരാചരണത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. . എട്ടാം ക്ലാസ് വിദ്യാർത്ഥി ഫൈസൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒർമ്മക്കുറിപ്പുകൾ എന്ന പുസ്തകം സ്കൂൾ ലൈബ്രറിക്ക് കൈമാറിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പി.ടി.എ എക്സികുട്ടീവ് കമ്മിറ്റി അംഗം അനന്ദൻ പിള്ള അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി.സരിത സ്വാഗതവും ക്ലാസ് ടീച്ചർ അച്ചു ആനന്ദ് നന്ദിയും പറഞ്ഞു.