കരുനാഗപ്പള്ളി: സെന്റ് ഗ്രീഗോറിയോസ് സെൻട്രൽ സ്കൂളിൽ നടന്ന യോഗ-സംഗീത ദിനാചരണം സ്കൂളിന്റെ സ്ഥാപകനും ചെയർമാനുമായ ഡി. ജോർജ് കാട്ടൂത്തറയിൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും യോഗയിൽ പങ്കെടുത്തു. സംഗീതാദിനാചരണത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികൾ അരങ്ങേറി. പ്രിൻസിപ്പൽ സി.എൻ.ശോഭന കുമാരി , വൈസ് പ്രിൻസിപ്പൽ എം. എസ്.പുഷ്പലത , അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ എസ്.ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി. എം.ശ്രീഗംഗ സ്വാഗതവും ഫായിസ സിയാദ് നന്ദിയും പറഞ്ഞു.