കടയ്ക്കൽ: ചിതറ സർവീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം ഇന്ന് ഉച്ചയ്ക്ക് 2ന് ബാങ്ക് അങ്കണത്തിൽ നടക്കും. പൊതുസമ്മേളനംഉദ്ഘാടനവും എസ്.എസ്.എൽ.സി , പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും മന്ത്രി ജെ. ചിഞ്ചുറാണി നി‌ർവഹിക്കും. ബാങ്ക് പ്രസിഡന്റ് എ. അബ്ദുൽ ഹമീദ് അദ്ധ്യക്ഷനാകും. ബാങ്ക് വൈസ് പ്രസിഡന്റ് സി.പി. ജസീൻ സ്വാഗതം പറയും. സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ്ചെയർമാൻ എസ്. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും.
ബിരുദവിജയികൾക്ക് അവാർഡും അനുമോദനവും കിംസാറ്റ്ചെയർമാൻ എസ്. വിക്രമൻ നി‌ർവഹിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. നജീബത്ത്, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, ആർ.എം.രജിത,ഉഷ ,അസീന,അരുൺകുമാർ,എൻ.എസ്. ഷീന ,അമ്മൂട്ടി മോഹനൻ,മടത്തറ അനിൽ , ലക്ഷ്മി പ്രസാദ് ,എസ്. ബുഹാരി,ഡോ.വി.മിഥുൻ ,ജെ.സി.അനിൽ ,കണ്ണൻകോട് സുധാകരൻ,കരകുളം ബാബു, കെ.സുകുമാരപിള്ള,പി.ആർ.പുഷ്‌കരൻ, ആർ.രമണൻ, എ. ഹംസ ,വി.സുകു, അനിൽ മടത്തറ ,വി. പ്രഭാകരൻപിള്ള, ബി.ജി.കെ.കുറുപ്പ്, ഹുമയൂൺ കബീർ എന്നിവ‌ർ സംസാരിക്കും.
കെ.പി.ഗഗാറിൻ, വി.ഷാജി, എസ്.വിജയകുമാരൻ നായർ , അഡ്വ.ബി..ജിംനാദ്, അഡ്വ.എസ്.ദിപിൻ, എം. മഹേഷ്, ടി.വീണ , പ്രീതികൃഷ്‌ണ, എസ്. സിന്ധു, സി.സി.ശുഭ എന്നിവ‌ർ പങ്കെടുക്കും.