കൊല്ലം: കേരളകൗമുദിയുടെ നേതൃത്വത്തിൽ ചടയമംഗലം മേഖലാ പ്രതിഭാസംഗമം ഇന്ന് രാവിലെ 9.30ന് ചടയമംഗലം കൈരളി ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള കേരളകൗമുദിയുടെ ഉപഹാരം മന്ത്രി ചടങ്ങിൽ സമ്മാനിക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.ഷൈൻ കുമാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.ശിവദാസൻ, ഡി.സി.സി അംഗം വി.ഒ.സാജൻ, ഹരിശ്രീ ഹോസ്പിറ്റൽ എം.ഡി ഡോ.സജീവ് എന്നിവർ ആശംസ നേരും. കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ സ്വാഗതവും കടയ്ക്കൽ ലേഖകൻ പി.അനിൽകുമാർ നന്ദിയും പറയും. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.