കൊല്ലം: ശ്രീനാരായണഗുരു വേൾഡ് കോൺഫെഡറേഷൻ സൗത്ത് സോൺ വാർഷിക പൊതുസമ്മേളനം കൊല്ലം കടപ്പാക്കട ഹോട്ടൽ സീ പേൾ ഓഡിറ്റോറിയത്തിൽ 23ന് രാവിലെ 10ന് എം.മുകേഷ് എ.എൽ.എ ഉദ്ഘാടനം ചെയ്യും.
ലോകത്തും രാജ്യത്തുമുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ 'യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസഷൻസിന്റെ" (എസ്.എൻ.ജി.സി) കർണാടക, തമിഴ്നാട്, കേരളം സംസ്ഥാനങ്ങളടങ്ങുന്ന സൗത്ത് സോൺ സമ്മേളനത്തിൽ സോണൽ പ്രസിഡന്റ് കോയമ്പത്തൂർ മണികണ്ഠൻ അദ്ധ്യക്ഷനാകും. കേന്ദ്ര സമിതി പ്രസിഡന്റ് കെ.കെ.ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജി.കെ.ശശിധരൻ 'ശ്രീനാരായണ ദർശനം സയൻസിലൂടെ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ വിജ്ഞപ്തി പ്രസംഗം നടത്തും.
കേന്ദ്ര സമിതി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്.ഹരീഷ് കുമാർ, ട്രഷറർ കെ.പി.കമലാകരൻ, വൈസ് പ്രസിഡന്റുമാരായ എസ്.സുവർണകുമാർ, ചാലക്കുടി കെ.എൻ.ബാബു, ശശികുമാർ, പി.എൻ.മുരളീധരൻ, പി.ജി.മോഹൻകുമാർ, നരോദ സുരേഷ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുദർശനൻ, ഡെപ്യൂട്ടി ട്രഷറർ എസ്.സതീശൻ എന്നിവർ സംസാരിക്കും. സോണൽ സെക്രട്ടറി പ്രബോധ്.എസ്.കണ്ടച്ചിറ സ്വാഗതവും ട്രഷറർ പി.ജി.ശിവബാബു നന്ദിയും പറയും. പത്രസമ്മേളനത്തിൽ സൗത്ത് സോൺ ഭാരവാഹികളായ പ്രബോധ്.എസ് കണ്ടച്ചിറ, ക്ലാവറ സോമൻ, അനിൽ പടിക്കൽ, പ്രസന്നൻ വൈഷ്ണവ്, രാമചന്ദ്രൻ, കീർത്തി, സുരേഷ് അശോകൻ എന്നിവർ പങ്കെടുത്തു.