തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ നടന്ന വായന വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും കവിയും അദ്ധ്യാപകനുമായ അനിൽ നീണ്ടകര ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എസ്. ബിന്ദു അദ്ധ്യക്ഷനായി. തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗം ജഗദമ്മ പി.എൻ.പണിക്കർ അനുസ്മരണം നടത്തി. പി.ടി.എ എക്സിക്യുട്ടിവ് അംഗം ബിന്ധ്യ , അദ്ധ്യാപകരായ ചിത്ര,ബിനോയ് കല്പകം , വിദ്യാരംഗം കോ-ഓർഡിനേറ്റർ അനിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് മുത്തശ്ശി മാവിന് ഒരു പുസ്തകക്കൂട് , ക്വിസ് മത്സരം, വായനമത്സരം , അടിക്കുറിപ്പ് എഴുതൽ , ഡിക്‌ഷ്ണറി നിർമ്മാണം എന്നീ പരിപാടികൾ നടന്നു.