തൊടിയൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 20 മുതൽ 25 വരെ അഞ്ചു പ്രവൃത്തി ദിവസങ്ങളിലായി ബ്രൂസെല്ലോസിസ് രണ്ടാം ഘട്ടം കുത്തിവയ്പ് നടത്തുകയാണ് . ഇതിന്റെ ഭാഗമായി തൊടിയൂർ പഞ്ചായത്തിലെ നാലുമാസം മുതൽ എട്ട് മാസം വരെ പ്രായമായ പശുകിടാങ്ങളെയും എരുമകിടാങ്ങളെയും കുത്തിവയ്‌പിന് വിധേയമാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വി.പി.സി അങ്കണത്തിൽ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല,സീനിയർ വെറ്ററിനറി സർജൻ ഇൻ ചാർജ് ഡോ.വിനീത ദിവാകർ, വെറ്ററിനറി സർജൻ ഡോ.എസ്.അഫ്സൽ , ഫീൽഡ് ഓഫീസർ ശ്രീരാജു, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ അനിൽ കുമാർ, നൗഷാദ്, അജിത എന്നിവർ സംസാരിച്ചു.