കൊല്ലം: ബൈക്ക് മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘത്തിലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. താന്നി സുനാമി ഫ്ലാറ്റിൽ മണികണ്ഠനാണ് കഴിഞ്ഞദിവസം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 2 കോടതിയിൽ കീഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന തമിഴ്നാട്ടിലെ യാർഡ് ഉടമ ശെൽവം ഇപ്പോഴും ഒഴിവിലാണ്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കരിക്കോട് സാരഥി നഗർ-52 ഫാത്തിമ മൻസിലിൽ ഷഹൽ (42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടികാട്ടുവിള പുത്തൻ വീട്ടിൽ സലീം (71), പിനക്കൽ, തൊടിയിൽ വീട്ടിൽ അനസ്, തമിഴ്നാട് സ്വദേശികളായ കതിരേഷൻ (24), കുള്ളൻ കുമാർ എന്ന കുമാർ (49) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.