
കുന്നിക്കോട്: കുന്നിക്കോട് അനുപമയിൽ ടി.ആർ.കൃഷ്ണൻ നായർ (79, മുൻ പ്രിൻസിപ്പൽ) നിര്യാതനായി. കേരള സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, കേരള സർവീസ് പെൻഷണേഴ്‌സ് യൂണിയൻ പത്തനാപുരം താലൂക്ക് സെക്രട്ടറി, ആവണീശ്വരം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, ആവണീശ്വരം മഹാദേവർക്ഷേത്രം, കടുമംഗലം മഹാദേവർ ക്ഷത്രം പ്രസിഡന്റ്, സി.പി.എം മുൻ വിളക്കുടി ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.പി.എസ്.എച്ച്.എ മുൻ സംസ്ഥാന കമ്മിറ്റി അംഗം, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എം.പത്മാവതി അമ്മ (റിട്ട. ഹെഡ്മാസ്റ്റർ). മക്കൾ: ദീപ കൃഷ്ണൻ (അദ്ധ്യാപിക, ഡി.വി.വി എച്ച്.എസ്.എസ്, മൈലം), ദീപ്തി കൃഷ്ണൻ (അദ്ധ്യപിക, സെന്റ് തെരേസാസ് കലയപുരം), പി.കെ.ദിലീപ് (സേഫ്ടി എൻജിനിയർ, ഷാർജ). മരുമക്കൾ: എൻ.ഉദയകുമാർ (റിട്ട. പ്രിൻസിപ്പൽ, ഡി.വി.വി എച്ച്.എസ്.എസ്, മൈലം) സി.വേണു ഗോപാലപിള്ള (അദ്ധ്യാപകൻ, ആർ.വി.വി എച്ച്.എസ്.എസ്, വാളകം), ഡോ. ജി.വീണ (അസി. പ്രൊഫ. അമൃത യൂണിവേഴ്സിറ്റി, വള്ളിക്കാവ്).