vvvv
എസ്.എൻ.‌ഡി.പി യോഗം 5503-ാം നമ്പർ മാരൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികസമ്മേളനം കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.‌ഡി.പി യോഗം 5503-ാം നമ്പർ മാരൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ജ്ഞാനദാന യജ്ഞവും മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി ആചരണവും പഠന ക്ലാസും നടന്നു. ക്ഷേത്രം തന്ത്രി കോട്ടയം ഡോ.ടി.എസ്. ബിജു ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രതിഷ്ഠാ വാർഷിക സമ്മേളനം കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് ബോർഡ് അംഗവും ചലച്ചിത്ര നിമ്മാതാവുമായ വിനായക എസ്.അജിത്കുമാർ വിദ്യാർത്ഥികളെ അനുമോദിച്ചു. 11ന് ശ്രീനാരായണ ഗുരുദേവനും മഹാകവി കുമാരനാശാനും എന്ന വിഷയത്തിൽ കോട്ടയം ഗുരുനാരായണ സേവാ സമിതി പ്രദീപ് പഠന ക്ളാസെടുത്തു. യൂണിയൻ കൗൺസിലർ കെ.രാധാകൃഷ്ണൻ സ്വാഗതവും ശാഖാ സെക്രട്ടറി എസ്.രമണൻ നന്ദിയും പറഞ്ഞു.