കൊല്ലം: എസ്.എൻ.ഡി.പി യോഗം തിരുമുല്ലവാരം 623​​-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗം ഇന്ന് വൈകിട്ട് 3ന് നടക്കും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്‌ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ അദ്ധ്യക്ഷനാകും. ഗുരുദേവ ദർശനം എന്ന വിഷയത്തെ ആസ്പദമാക്കി ജെ.ഹേമലത ( റിട്ട.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ) പ്രഭാഷണം നടത്തും. സെക്രട്ടറി എൻ.രാജേന്ദ്രൻ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നിർവഹിക്കും. യോഗം ബോർഡ് അംഗം പി.സുന്ദരൻ പ്രതിഭകളെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞികൃഷ്ണൻ നോട്ട് ബുക്ക് വിതരണം നടത്തും. ബോർഡ് മെമ്പർ എ.ഡി.രമേശ്, യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ഡോ.സുലേഖ, വനിതാ കേന്ദ്ര കമ്മിറ്റി അംഗം ഡോ.മേഴ്‌സി ബാലചന്ദ്രൻ, വനിതാ സംഘം സെക്രട്ടറി ഷീല നളിനാക്ഷൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, വനിതാ സംഘം മേഖലാ കൺവീനർ ഗീത സുകുമാരൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് രജനി എന്നിവർ സംസാരിക്കും. എസ് .എൻ ട്രസ്റ്റ് ബോർഡ് അംഗവും ശാഖാ സെക്രട്ടറിയുമായ ജി.സുരേഷ് ആരാമം സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.ലവൻ നന്ദിയും പറയും.