കൊല്ലം: 2024-2025 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്‌സ് ക്വാട്ടാ സപ്ലിമെന്ററി രജിസ്ട്രേഷനും വെരിഫിക്കേഷനും 21 മുതൽ 25 വരെ നടക്കും. ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോർട്‌സ് മികവ് രജിസ്ട്രേഷൻ നടത്തി രണ്ടാം ഘട്ടം ചെയ്യാത്തവർക്കും www.sports.hscap.kerala.gov.in എന്ന വെബ് സൈറ്റിൽ അപേക്ഷിക്കാം. സ്പോർട്‌സ് മികവ് രജിസ്ട്രേഷൻ നടത്തിയ ശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷന്റെ പകർപ്പ്, സ്പോർട്‌സ് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 22ന് രാവിലെ 10 മുതൽ 25ന് വൈകിട്ട് 4ന് മുമ്പായി വെരിഫിക്കേഷനായി ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ എത്തണം. വെരിഫിക്കേഷന് ശേഷം 26ന് വൈകിട്ട് 5ന് മുമ്പായി സ്കൂൾ കാൻഡിഡേറ്റ് ലോഗിൻ സ്പോർട്സ് എന്ന ലിങ്കിൽ രണ്ടാംഘട്ടം ചെയ്യേണ്ടതാണ്. ഫോൺ: 0474 2746720.