yogaa-

കൊല്ലം: മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ സെവൻ കേരളാ ബെറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു. എസ്.എൻ പബ്ലിക് സ്കൂളിലെ എൻ.സി.സി കേഡറ്റുകളും വാളത്തുംഗൽ എച്ച്.എസ്.എസ് എൻ.സി.സി കേഡറ്റുകളും യോഗ പരിശീലനത്തിൽ പങ്കെടുത്തു. യോഗചാര്യ ആശ യോഗ പരിശിലനം നൽകി. എൻ.സി.സി ഓഫീസർമാരായ പ്രവീൺ ചന്ദ്രഹാസൻ, രജിത എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. സ്ത്രീശാക്ത‌ീകരണമെന്ന ഈ വർഷത്തെ യോഗ ദിന സന്ദേശം ഉൾകൊണ്ടായിരുന്നു ഒന്നര മണിക്കൂർ നീണ്ട പരിശീലനം സമാപിച്ചത്.