
കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവും ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് (ഐ.എ.എൽ) സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. പി. സുരൻ (57) നിര്യാതനായി. തൊടിയൂർ മുഴങ്ങോടി ചൂളൂർ വീട്ടിൽ പരേതരായ പ്രഭാകരന്റെയും സരസ്വതി അമ്മയുടെയും മകനാണ്. ഐ.എ.എൽ മുൻ ജില്ലാ പ്രസിഡന്റ്, എ.ഐ.വൈ.എഫ് മുൻ മണ്ഡലം പ്രസിഡന്റ്, സി.പി.ഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കരുനാഗപ്പള്ളി എസ്.എൻ സ്‌കൂൾ അദ്ധ്യാപിക ലതയാണ് ഭാര്യ. അർജുൻ, ആര്യ എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.