പടിഞ്ഞാറെകല്ലട: പഞ്ചായത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'കല്ലട പൊലീസ് ഫ്രണ്ട്സ്' കൂട്ടായ്മ സേനാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും പുതുതായി സർക്കാർ സർവീസിൽ പ്രവേശിച്ചവരെയും അനുമോദിക്കുന്നു. ഇന്ന് വൈകിട്ട് 4ന് കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക വായനശാലയിൽ ചേരുന്ന അനുമോദന സമ്മേളനം ശാസ്താംകോട്ട ഡിവൈ.എസ്.പി ജയകുമാർ ഉദ്ഘാടനം ചെയ്യും. എ.സി.പി ബി.ഗോപകുമാർ, പൊലീസ് ഇൻസ്പെക്ടർമാരായ ബെന്നിലാലു, ബിനു ചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശാസ്താംകോട്ട എസ്.ഐ രാകേഷ് പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ എല്ലാ നാട്ടുകാരും പങ്കെടുക്കണമെന്ന് കൂട്ടായ്മ ഭാരവാഹികളായ പ്രസിഡന്റ് സുജിതും സെക്രട്ടറി ജയനും അറിയിച്ചു.