കൊല്ലം: കാവനാട് മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന മലിനജലം പ്രദേശത്തെ ഡങ്കിപ്പനിയുടെ പിടിയിലമർത്തിയിട്ടും മാർക്കറ്റ് ശുചീകരിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റ് സമിതി ആരോപിച്ചു.

മാർക്കറ്റിനോട് ചേർന്ന് ഏകദേശം 50 വീടുകളിലെങ്കിലും ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ നിരക്ക് ക്രമാതീതമായി ഉയർന്നിട്ടും കോർപ്പറേഷനും ആരോഗ്യ വകുപ്പും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നില്ല. അധികൃതരുടെ ഇടപെടലുണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സമിതി അറിയിച്ചു. പ്രസിഡന്റ് ജി.ഉദയകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ഷാജുമോഹൻ, മാഹിർ അലി, എം.കെ.രാജൻ, പി.രവി, ദാസ് കോഫി, അനിൽകുമാർ, താജുദീൻ എന്നിവർ സംസാരിച്ചു.