കരുനാഗപ്പള്ളി: ശിവഗിരി മഠം ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. പട: തെക്ക് ശ്രീനാരായണാ പ്രാർത്ഥനാ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. പ്രചാരണ സഭ മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷനായി.സഭാ കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ, മാതൃവേദി പ്രസിഡന്റ് ലേഖാ ബാബുചന്ദ്രൻ, മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, ബി.എൻ.കനകൻ, വി.ചന്ദ്രാക്ഷൻ, സജീവ് സൗപർണ്ണിക, തയ്യിൽ തുളസി, രാജൻ ആലുംകടവ്, ഡോ: ജയപ്രകാശ്, രാജു ക്ലാപ്പന, മോഹനൻ, ശാന്താ ചക്രപാണി, അമ്പിളി രാജേന്ദ്രൻ, സുധ എന്നിവർ സംസാരിച്ചു.