കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാത്ഥികൾക്ക് ഉപഹാര സമർപ്പണവും കേരളകൗമുദി പത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി യൂണിയൻ സമാഹരിച്ച വാർഷിക വരിസംഖ്യയുടെ കൈമാറ്റ ചടങ്ങും സംഘടിപ്പിക്കുന്നു.
25ന് വൈകിട്ട് 3ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. കേരളകൗമുദി പത്രത്തിന്റെ വാർഷിക വരിസംഖ്യ യോഗം ജനറൽ സെക്രട്ടറിയിൽ നിന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ഏറ്റുവാങ്ങും. തുടർന്ന് ശാഖാ ഭാരവാഹികൾക്ക് കേരളകൗമുദി നൽകുന്ന ഉപഹാരങ്ങളുടെ വിതരണം ചീഫ് എഡിറ്റർ നിർവഹിക്കും. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ അദ്ധ്യക്ഷനാക്കും. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കേരളകൗമുദി റെസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ചടങ്ങിൽ സന്നിഹിതനാകും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.പി.രാജൻ, കെ.ആർ.വിദ്യാധരൻ, കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ ക്ലാപ്പന ഷിബു, കെ.രാജൻ, ബിജു രവീന്ദ്രൻ, അനിൽ ബാലകൃഷ്ണൻ, കെ.ബി.ശ്രീകുമാർ, വി.എം.വിനോദ് കുമാർ, ടി.ഡി.ശരത്ത് ചന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, വനിതാ സംഘം പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സിബു നീലികുളം, പെൻഷണേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.വിശ്വനാഥൻ, എംപ്ലോയീസ് ഫോറം യൂണിയൻ സെക്രട്ടറി എ.അജിത്ത് കുമാർ എന്നിവർ സംസാരിക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരാകും. യൂണിയൻ സെക്രട്ടറി എ.സോമരാജൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ നന്ദിയും പറയും.