എഴുകോൺ : ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥശാലയിൽ വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും കരീപ്ര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ആർ.സോമൻ അദ്ധ്യക്ഷനായി. കരീപ്ര എൻ. രാജേന്ദ്രൻ, ഡോ.ജി.സഹദേവൻ, കെ.വിമലഭായി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പക്ഷാചരണ കാലയളവിൽ വിവിധ ഘടക കമ്മിറ്റികൾ നടത്താൻ ഉദ്ദേശിക്കുന്ന പ്രോഗ്രാമുകൾ കൺവീനർ എസ്.രഞ്ജിത് വിശദീകരിച്ചു. വായനശാല സെക്രട്ടറി ആർ. ബാബു സ്വാഗതവും ജോ.സെക്രട്ടറി എസ്.എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു.