photo

കൊട്ടാരക്കര: കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന് ഐ.എസ്.ഒ അംഗീകാരം. ഹരിത ചട്ടങ്ങൾ പാലിക്കൽ, ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിശ്രമ മുറിയൊരുക്കൽ, മാലിന്യ നിർമ്മാർജ്ജനം, പൊതുജനങ്ങളുമായുള്ള ഇടപെടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷമാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. റൂറൽ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് റൂറൽ എസ്.പി കെ.എം.സാബുമാത്യു ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ ഡയറക്ടർ എൻ.ശ്രീകുമാർ അംഗീകാര സർട്ടിഫിക്കറ്റ് എസ്.പിക്ക് കൈമാറി. അഡീഷണൽ എസ്.പി എസ്.എം.സാഹിർ അദ്ധ്യക്ഷനായി. ഡിവൈ.എസ്.പിമാരായ റെജി എബ്രഹാം, എൻ.വിജുകുമാർ, വി.എസ്.ദിനരാജ്, സ്റ്റുവർട്ട് കീലർ, ടി.ജയകുമാർ എന്നിവർ സംസാരിച്ചു.