 
പോരുവഴി: വേങ്ങ വിദ്യാരഭം സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ വായനാദിനാചാരണം നടത്തി. വായനാശീലം കുട്ടികളിൽ വളർത്തിയെടുക്കുവാൻ കുട്ടികളെക്കൊണ്ട് വായനാമത്സരവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി.സ്കൂൾ മാനേജർ വിദ്യാരഭം ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.മഹേശ്വരി അദ്ധ്യക്ഷയായി. സീനിയർ പ്രിൻസിപ്പൽ ടി.കെ.രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ.യാസിർ ഖാൻ, അക്കാഡമിക് കോ-ഓ ർഡിനേറ്റർ അഞ്ജനി തിലകം, പ്രോഗ്രാം കോ-ഓർഡിനേറ്റർ മുഹമ്മദ് സാലിം, സന്ദീപ് വി.ആചര്യ, റാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി.