vise

കൊല്ലം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലത്തിനനുസരിച്ച് സമൂലമാറ്റം അനിവാര്യമാണെന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ് പറഞ്ഞു. വൈസ്‌മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജൻ സോൺ 5ന്റെ ഗവർണറായി ആദിക്കാട് മധു ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈസ്‌മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്ട് അഡ്വ. എ.ഷാനവാസ്ഖാൻ മുഖ്യാതിഥിയായി. വൈസ്‌മെൻ ഭാരവാഹികളായ വി.എസ്.ബഷീർ, ഷാജിമാത്യു, ഡോ.എ.കെ.ശ്രീഹരി, തങ്കരാജ്, രാധാകൃഷ്ണൻ, കെ.ജോൺ, സുഗതൻ, തടത്തിവിള രാധാകൃഷ്ണൻ, ഷഹാൽ, ഡിസ്ട്രിക് സെക്രട്ടറി ഷിബു മനോഹർ എന്നിവർ സംസാരിച്ചു.