
മാമൂട്: സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി, മുഖത്തല ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സംരംഭക ശില്പശാല സംഘടിപ്പിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ ഉദ്‌ഘാടനം ചെയ്തു. കമ്പനി ഡയറക്‌ടർ സുനിത് ദാസ് സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ.അനിൽ എസ്.പിള്ള അദ്ധ്യക്ഷനായി. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സതീശൻ, ഫറൂഖ് നിസാർ, വാർഡ് മെമ്പർമാരായ വിനീത, ഗീതു, ഡയറക്ടർ ജിനരാജ് എന്നിവർ സംസാരിച്ചു. വ്യവസായ വികസന ഓഫീസർ എസ്.ശംഭു, അഗ്രി. ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സ്റ്റേറ്റ് ടീം ലീഡർ ഷാജി ജോർജ്, കൃഷി ഓഫീസർ എ.ആർ.അൽഫിയ, ഡയറി ഫാം ഇൻസ്‌ട്രക്‌ടർ ഗീതു, അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ജില്ലാ കോഓർഡിനേറ്റർ എസ്.സ്വാതി തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. കമ്പനി ഡയറക്ടർ ചന്ദ്രിക സുരേഷ് നന്ദി പറഞ്ഞു.