കടയ്ക്കൽ: ചിതറ പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി തല പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ചിതറ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്‌കാര സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.അബ്ദുൽ ഹമീദ് അദ്ധ്യക്ഷനായി. സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ചെയർമാൻ എസ്.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ വിജയികൾക്ക് മന്ത്രി ജെ.ചിഞ്ചുറാണി ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഡിഗ്രിതല പരീക്ഷ വിജയികൾക്ക് കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ അവാർഡ് വിതരണം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി, ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എം.രജിത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ, ഹസീന, അരുൺകുമാർ,എൻ.എസ്.ഷീന, മമ്മൂട്ടി മോഹനൻ, മടത്തറ അനിൽ, എസ്.ബുഹാരി, ജെ.സി അനിൽ, കണ്ണങ്കോട് സുധാകരൻ,കരകുളം ബാബു, തുടങ്ങിയവർ പങ്കെടുത്തു. സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.പി.ജസിൻ സ്വാഗതവും ബാങ്ക് സെക്രട്ടറി സി.സി.ശുഭ നന്ദിയും പറഞ്ഞു.