കടയ്ക്കൽ : കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച മെരിറ്റ് അവാർഡ് വിതരണം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ.വി.മിഥുൻ അദ്ധ്യക്ഷനായി . ബാങ്ക് വൈസ് പ്രസിഡന്റ് പി.പ്രതാപൻ സ്വാഗതം പറഞ്ഞു. എസ്.എസ്.എൽ.സി അവാർഡ് വിതരണം കിംസാറ്റ് ആശുപത്രി ചെയർമാൻ എസ്.വിക്രമനും പ്ലസ്ടു അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരനും നിർവഹിച്ചു . ജില്ലാ പഞ്ചായത്ത് അംഗം ജെ.നജീബത്ത് , കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മധു , കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, സി.പി.എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം.നസീർ , സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്.ബുഹാരി , ഡി.സി.സി മെമ്പർ എ. താജുദ്ദീൻ ,വി.സുബ്ബലാൽ, ജെ.സി. അനിൽ , എ.എ ഹമീദ് , അഡ്വ.ടി.എസ് പ്രഫുല്ല ഘോഷ് , സുധിൻ കടയ്ക്കൽ , കെ. മാധുരി ,ജെ.എം.മർഫി ,എൻ.ആർ.അനി, എ.ഷിബു, ഇ.വി.ജയപാലൻ , കെ.ഷാജഹാൻ ,ഡി. മോഹൻദാസ് ,എ.കമറുദ്ദീൻ , ആർ.സജീവ് കുമാർ , എസ്.സിന്ധു , ആർ.ലത ,ആർ.സീന , വി.വിനോദ് , കെ.എൻ.സലിൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.അശോകൻ നന്ദി പറഞ്ഞു.