sheela

കൊല്ലം: പത്രാധിപർ ടി.കെ.നാരായണൻ ഫൗണ്ടേഷന്റെ ഇത്തവണത്തെ പത്രപ്രവർത്തക പുരസ്കാരത്തിന് ഷീല ചെല്ലപ്പനെ തിരഞ്ഞെടുത്തു. കടപ്പാക്കട സീപേൾ ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10ന് നടക്കുന്ന, പത്രാധിപർ ടി.കെ. നാരായണന്റെ 143-ാംജന്മദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി പുരസ്കാരം സമ്മാനിക്കും. ബഹുഭാഷ പണ്ഡിതൻ ബോധേന്ദ്രതീർത്ഥ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. കൊൽക്കത്ത ആലിയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എ. വഹാബിനെ മന്ത്രി ചിഞ്ചുറാണി ആദരിക്കും. ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി കെ.എൻ. ബാൽ അദ്ധ്യക്ഷത വഹിക്കും. ചരിത്രഗവേഷകൻ ജി.പ്രിയദർശനൻ അനുസ്മരണ പ്രഭാ

ഷണവും എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എസ്.ജയപ്രകാശ് മുഖ്യപ്രഭാഷണവും നടത്തും.