amal

കടയ്ക്കൽ: ഫ്ലക്സ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കടയ്ക്കൽ പാർട്ടി വളവ് എൻ.എസ് ഭവനിൽ അമൽദേവാണ് (24) മരിച്ചത്. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. ചൂണ്ടവരയടിയിൽ വച്ച് സ്വകാര്യ സ്ഥാപനത്തിന്റെ ഫ്ലക്സ് കെട്ടാനായി വൈദ്യുതി പോസ്റ്റിൽ കയറിയപ്പോഴാണ് അമലിന് ഷോക്കേറ്റത്. ഉടൻ നാട്ടുകാർ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.