കരുനാഗപ്പള്ളി: എം.ഹമ്മീദ് കുഞ്ഞ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.ഹമീദ്കുഞ്ഞ് അനുസ്മരണ സമ്മേളനം എൻ.കെ.പ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ സി.വി.സന്തോഷ്കുമാർ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് തൊഴിലാളികളെ ആദരിച്ചു. ചികിത്സാ ധനസഹായ വിതരണം കെ.സി.രാജനും ആദ്യകാല മാദ്ധ്യമപ്രവർത്തകരെ കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവിയും ആദരിച്ചു. പഠനോപകരണ വിതരണം തൊടിയൂർ രാമചന്ദ്രനും വിശിഷ്ട വ്യക്തികളെ ആർ.രാജശേഖരനും ആദരിച്ചു. കെ.സുരേഷ്ബാബു, എൽ.കെ.ശ്രീദേവി, ബിന്ദുജയൻ, എൻ.അജയകുമാർ, മുനമ്പത്ത് വഹാബ്, നജീം മണ്ണേൽ, ബി.മോഹൻദാസ്, എൻ.സുഭാഷ്ബോസ്, പി.രമേശ്ബാബു, എം.എസ്.സത്താർ, ബിനോയി കരിമ്പാലിൽ, മെഹർഹമീദ്, സബീർ വവ്വാക്കാവ്, മുനമ്പത്ത് ഷിഹാബ്, ഡി.ചിദംബരൻ, ബാബുഅമ്മവീട്, പി.ഗോപിനാഥപണിക്കർ, അനിൽകുമാർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹമീദ്കുഞ്ഞ് അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സോമരാജൻ അദ്ധ്യക്ഷനായി. എസ്.ജയകുമാർ, മാര്യത്ത് , ഷംനാദ് ചെറുകര, നിസാർ, രാമചന്ദ്രൻ, സി.ശ്രീകുമാർ,മുഹമ്മദ് ഹുസൈൻ, രാജു, കെ.വി.അനന്തപ്രസാദ്, ബാബുക്കുട്ടൻപിള്ള, ഹാരീസ്, മുരളീധരൻ ആചാരി, ഗിരീഷ്, അനിൽകുമാർ, അഷറഫ് തിരുവാലിൽ, കലേശൻ തുടങ്ങിയവർ സംസാരിച്ചു.