കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം 2937-ാം നമ്പർ പുന്നക്കുളം ശാഖയിൽ നവീകരിച്ച ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. നവീകരിച്ച ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ എസ്.എസ്.എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പാർത്ഥിവി.പി.ആര്യ, കോളശ്ശേരി കൃഷ്ണൻകുട്ടി, ഡോ.ജയരാജൻ, ഗീതാ ബാബു എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അംബികാദേവി, സെക്രട്ടറി മധുകുമാരി, കെ.തമ്പാൻ, അമൃതാ ബാബു ശ്രീരത്നൻ മണയ്ക്കാട്ട് എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് ബാബുജി തയ്യിൽ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി മധു അഭിവില്ല സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ഗിന്നസ് വിനോദ് നന്ദിയും പറഞ്ഞു.