t

കൊല്ലം: സംസ്ഥാന പോളി ടെക്‌നിക് കലോത്സവത്തിൽ 222 പോയിന്റോടെ കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിന് കലാകിരീടം. 191 പോയിന്റുമായി, കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂർ ശ്രീരാമ ഗവ. പോളിടെക്നിക് കോളേജ് രണ്ടാമതെത്തി. പാലക്കാട് ഗവ. പോളിടെക്നിക് കോളേജിനാണ് മൂന്നാം സ്ഥാനം.

കേരളത്തിലെ 108 പോളിടെക്നിക് കോളേജുകളിൽ നിന്നായി 3500 മത്സരാർത്ഥികൾ പങ്കെടുത്തു. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ ആസിയ നൗഷാദാണ് കലാപ്രതിഭ. വെണ്ണിക്കുളം ഗവ. പോളിടെക്നിക്കിലെ എസ്. ആദിത്യൻ, അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്കിലെ ആഞ്ചൽ ഷാജു എന്നിവരാണ് കലാ പ്രതിഭകൾ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ. സീമ ട്രോഫികൾ വിതരണം ചെയ്തു.