കരുനാഗപ്പള്ളി:ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തീപ്പുര മുക്കിൽ എം.എൽ.എ അനുവദിച്ച മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി സുകാശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി സലിം അമ്പീത്തറ സ്വാഗതം പറഞ്ഞു. എം.സി. വിജയകുമാർ, എ.എ. റഷീദ്, ഉണ്ണിക്കൃഷ്ണൻ കുശസ്ഥലി, കൈപ്ലേളത്ത് ഗോപാലകൃഷ്ണൻ, ഗോപകുമാർ അരമന, അനിൽകുമാർ കൈമിഴേത്ത്, സന്തോഷ് മുണ്ടക്കയം, അബ്ദുൾ സലാം പുളിക്കൽ, കുന്നുതറ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.