അഞ്ചൽ: വൈ.എം.സി.എ പുനലൂർ സബ് റീജിയൻ പ്രവർത്തനോദ്ഘാടനം കരവാളൂർ ബഥേൽ മാർത്തോമ്മാ പള്ളിയിൽ പി.എസ്.സുപാൽ എം.എൽ.എ നിർവഹിച്ചു. മലങ്കര കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ. ജോഷ്വാമാർ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണവും ഈ വർഷത്തെ കർമ്മ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ചു. സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു അദ്ധ്യക്ഷനായി. മലങ്കര കത്തോലിക്കാ സഭ വൈദിക ജില്ലാ വികാരി ഫാ.ബോവസ് മാത്യു ധ്യാന സന്ദേശം നൽകി. റീജിയണൽ ട്രഷറർ പി.എം.തോമസ് കുട്ടി കർമ്മ പദ്ധതികളുടെ രൂപരേഖാ പ്രകാശനവും കെ.ഒ.രാജുക്കുട്ടി അവാർഡ് ദാനവും നിർവഹിച്ചു. സി.പി.സാമുവേൽ ഇടവക വികാരിമാരായ ഫാ. അരുൺ ജോർജ്ജ്, ഫാ.എബ്രഹാം ജേക്കബ്, ഫാ.റഞ്ചി മണിപ്പറമ്പിൽ, ജനറൽ കൺവീനർ ഷിബു കെ.ജോർജ്ജ്, ഡോ.വിനോദ് ജോൺ, വർഗ്ഗീസ് എൽ.തങ്കച്ചൻ, എൽ.സജി, ബിനു തുടങ്ങിയവർ സംസാരിച്ചു.