
അഞ്ചൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) അഞ്ചൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അവാർഡ് വിതരണം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. എംപ്ളോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. ബാബുപണിക്കർ, ഏരൂർ സെക്രട്ടറി ഡി. വിശ്വസേനൻ, വി.എസ്. സതീഷ്, പി. അനിൽകുമാർ, അഞ്ചൽ സർവ്വീസ് സഹകണ ബാങ്ക് പ്രസിഡന്റ് അഡ്വ. എസ്. സൂരജ് തുടങ്ങിയവർ സംസാരിച്ചു. സി.കെ. ബിനു സ്വാഗതവും എം.എൻ. അജിതൻ നന്ദിയും പറഞ്ഞു.