എഴുകോൺ: എസ്.എൻ.ഡി.പി യോഗം എഴുകോൺ 565-ാം നമ്പർ ശാഖയും മാടൻകാവ് മഹാദേവർ ക്ഷേത്രവും ചേർന്ന് നടത്തിയ, വിദ്യാഭ്യാസ പുരസ്കാര വിതരണവും ചികിത്സാ സഹായ വിതരണവും സാമൂഹിക പ്രതിബദ്ധതയുടെ നേർസാക്ഷ്യമായി.

പീതശോഭാപൂരിതമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് അക്ഷരാർത്ഥത്തിൽ നാടിന്റെ മഹാസമ്മേളനമായി മാറി. ചികിത്സാ സഹായത്തിനും എൻഡോവ്മെന്റ് വിതരണത്തിനും പുറമേ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകി.

എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ട്രസ്റ്റ് ബോർഡ് മെമ്പറും സിനിമ നിർമ്മാതാവുമായ വിനായക എസ്.അജിത്കുമാറും പഠനോപകരണ വിതരണം സിനിമ സീരിയൽ താരം ജയകൃഷ്ണനും നിർവഹിച്ചു.

ക്ഷേത്രം, ശാഖ കമ്മിറ്റി പ്രസിഡന്റ് വി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ, മുൻ സെക്രട്ടറി ജി. വിശ്വംഭരൻ, ശാഖ കമ്മിറ്റി വൈസ് പ്രസിഡന്റ് അനിൽ ശിവനാമം, നിയുക്ത യൂണിയൻ കമ്മിറ്റി അംഗവും എസ്.എൻ പെൻഷൻ സംഘടന ജില്ലാ ചെയർമാനുമായ ജെ. അനിൽകുമാർ, ക്ഷേത്രം തന്ത്രി വിനോദ് ശർമ്മ, ക്ഷേത്രം വൈസ് പ്രസിഡന്റ് പ്രസന്ന തമ്പി, ട്രഷറർ രൂപേഷ് രാജ്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് ആർ. വിജയ പ്രകാശ്, സെക്രട്ടറി എസ്. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ശശിധരൻ, ജോ.സെക്രട്ടറി ലാൽ പ്രസാദ്, വനിതാ സംഘം പ്രസിഡന്റ് രേണുക പ്രസാദ്, സെക്രട്ടറി ഷീല, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് ശശികല, സെക്രട്ടറി മിനി അനിൽ, യൂണിയൻ കമ്മിറ്റി അംഗം സുനിത, ശാഖാ കമ്മിറ്റി അംഗം എസ്. മദനൻ, ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായ രമാലാലി, യോഗിദാസൻ, രമാദേവി, മഹിളാമണി, ലക്ഷദീപ കമ്മിറ്റി കൺവീനർ പ്രഭ്വിരാജ്, സ്റ്റേജ് പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.ആർ. ബാബുരാജ്, ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എസ്.ജെ. അനന്ദു, സെക്രട്ടറി ബൈജു, സൈബർ വിഭാഗം കമ്മിറ്റി കൺവീനർ മഹേഷ് പാറയ്ക്കൽ, യുവജന സംഘം സെക്രട്ടറി എസ്. ശ്രീഹരി, യുവജന വിഭാഗം പ്രസിഡന്റ് എസ്. സുകന്യ, സെക്രട്ടറി അനുജ അനിൽ എന്നിവർ സംസാരിച്ചു. ക്ഷേത്രം, ശാഖ കമ്മിറ്റി സെക്രട്ടറി ടി. സജീവ് സ്വാഗതവും ക്ഷേത്രം ജോ. സെക്രട്ടറി ശരത്ചന്ദ്രൻ നന്ദിയും പറഞ്ഞു.