mmm
എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 1962-ാം ആറ്റുപുറം ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ 1962-ാം ആറ്റുപുറം ശാഖയിൽ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു.
ശാഖ പ്രസിഡന്റ്‌ കെ.എസ്.വിജയകുമാർ അദ്ധ്യക്ഷനായി. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വി.അമ്പിളിദാസൻ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. ശാഖ സെക്രട്ടറി എൻ.സുദേവൻ, യൂണിയൻ കൗൺസിലർ ശശിധരൻ, പുല്ലുപണ ശാഖ പ്രസിഡന്റ്‌ എസ്. മുരളി,കെ.എം.മധുരി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.എസ് .വിജയകുമാർ (പ്രസിഡന്റ്‌ ), എൻ.യേശുദാസ് (വൈസ് പ്രസിഡന്റ്‌ ),എൻ. സുദേവൻ (സെക്രട്ടറി ),കെ.എം .മധുരി (യൂണിയൻ കമ്മിറ്റി അംഗം ),
എസ്. വത്സല, ബി.ജയപ്രകാശ്, വി.പ്രദീപ് സെൻ, പി.ശശിധരൻ, എസ്.ജഗദീഷ്, ബിന്ദു ബാബു, കെ. വൈജു, (കമ്മിറ്റി അംഗങ്ങൾ ),എൻ.വസന്ത കുമാരി, എം. മിഥുൻ, അനിൽകുമാർ (ശാഖ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ )എന്നിവരെ തിരഞ്ഞെടുത്തു.