എഴുകോൺ: നെടുമൺകാവ് കൽച്ചിറ വാട്ടർ പമ്പ് ഹൗസിന് സമീപത്തായി സൂക്ഷിച്ചിരുന്ന സ്ക്രാപ്പ് സാധനങ്ങൾ മോഷ്ടിച്ച പ്രതികളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ കമല സദനത്തിൽ സുഭാഷ് ചന്ദ്രൻ (അപ്പൂസ്-26) ,നെടുമ്പന സ്നേഹാലയത്തിൽ സോഹൻ സുനിൽ (19) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണം. മോട്ടോറിന്റെ സ്പെയർപാർട്സുകൾ അടക്കം 65,000 രൂപ വില വരുന്ന അനുബന്ധ സാമഗ്രികളാണ് ഇവർ കടത്തിയത്. എഴുകോൺ എസ്.എച്ച്. ഒ വിജയകുമാർ.ടി, എസ്.ഐ ഇൻസമാം സി.പി.ഒ മാരായ കിരൺ, രാഹുൽ , അനന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.