
കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനം യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവജനത ശ്രീനാരായണ ഗുരുദേവ സന്ദേശ പ്രചാരകർ ആകേണ്ടത് വർത്തമാന കാലഘട്ടത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു വാക്കും വെളിച്ചവും എന്ന വിഷയത്തിൽ ഡോ.എൻ.നൗഫൽ (അസി.പ്രൊഫ.എസ്.എൻ ഓപ്പൺ യൂണിവേഴ്സിറ്റി ) പഠന ക്ലാസ് നടത്തി. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അശ്വിൻ അശോക് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജ്ജീവ്, സെക്രട്ടറി കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ വി.പ്രശാന്ത്, ചിത്രഗതൻ, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, ആരോമൽ, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.