കൊല്ലം: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ 12-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 21, 22, 23 തീയതികളിൽ കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ നടക്കും. മന്ത്രി ജെ.ചിഞ്ചുറാണി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവരെ രക്ഷാധികാരികളായും പി.എസ്.സുപാൽ എം.എൽ.എ (ചെയർമാൻ), കെ.എൻ.കെ.നമ്പൂതിരി (വർക്കിംഗ് ചെയർമാൻ), കെ.എസ്.സുരേഷ് കുമാർ (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി കെ.എൽ.സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.സുരേന്ദ്രൻ പിള്ള, ഡി.രാമചന്ദ്രൻ പിള്ള, ഡോ. വെള്ളിമൺ നെൽസൺ, ജോസ് ഇന്നസെന്റ്, എ.ജി.രാധാകൃഷ്ണൻ കെ.സി.ഭാനു, ആർ.സുരേന്ദ്രൻ പിള്ള, ബി.മോഹൻദാസ് എന്നിവർ സംസാരിച്ചു.