photo
അമൃതാ സ്കൂൾ ഒഫ് ആയുർവേദയിൽ സംഘടിപ്പിച്ച യോഗ പരിശീലനത്തിൽ സ്വാമി ശങ്കരാമൃതാനന്ദ പുരി സംസാരിക്കുന്നു

കരുനാഗപ്പള്ളി: സ്വസ്ഥവൃത്ത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വള്ളിക്കാവിൽ, അമൃത സ്കൂൾ ഒഫ് ആയുർവേദ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ പൊതു യോഗ പ്രോട്ടോക്കോൾ പ്രകാരം യോഗ പരിശീലനം നടന്നു. അമൃതപുരി ക്യാമ്പസിലെ ആചാര്യ ഹാളിൽ ആരംഭിച്ച ചടങ്ങിൽ ഡോ.എസ്.ആർ.ശ്രീരാജ് സ്വാഗതം പറഞ്ഞു. സ്വാമി ശങ്കരാമൃതാനന്ദ പുരി അദ്ധ്യക്ഷനായി. ഡോ. പി. ഉമാ ദേവി യോഗ ഉദ്ഘാടനം ചെയ്തു. ഡോ.രമേശ്, ഡോ.വന്ദന റാണി എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.