ocr
ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ബഹുഭാഷാ പഠന പദ്ധതിയുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ബഹുഭാഷാ പഠന പദ്ധതിയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള ഓച്ചിറ പഞ്ചായത്തിലെ നാല് ഗവൺമെന്റ് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. നാലാം ക്ലാസ് പൂർത്തീകരിക്കുമ്പോൾ മൂന്നു ഭാഷകളിൽ സംസാരിക്കുവാൻ കഴിവുള്ളവരാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ജില്ല പഞ്ചായത്തംഗം ഗേളീ ഷണ്മുഖൻ, ലത്തീഫബീവി, ആർ.ഡി.പത്മകുമാർ, ശ്രീലത പ്രകാശ്, എ.അജ്മൽ, ഗീതാരാജു, ഇന്ദുലേഖ, മിനി പൊന്നൻ, ഗീതാകുമാരി, ദിലീപ് ശങ്കർസ അനീജ, സന്തോഷ് ആനേത്, സുജാത സരസ്വതി, സി.ഡി.എസ് ചെയർപേഴ്സൺ സുകുമാരി, അൻസർ മലബാർ, സുരേഷ് നാറാണത്, ബിജു വിളയിൽ, ജി.ബിനു, വത്സല രാജൻ തുടങ്ങിയവർ സംസാരിച്ചു.