sn
എസ്.എൻ കോളേജിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ, കോളേജിലെ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തുന്ന 3 മാസം ദൈർഘ്യമുള്ള ബ്യൂട്ടീഷ്യൻ തെറാപ്പി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം കളക്ടർ എൻ. ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ കോളേജിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ, കോളേജിലെ വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി നടത്തുന്ന 3 മാസം ദൈർഘ്യമുള്ള ബ്യൂട്ടീഷ്യൻ തെറാപ്പി കോഴ്സിന്റെ സർട്ടിഫിക്കറ്റ് വിതരണം കളക്ടർ എൻ. ദേവീദാസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ്‌ അദ്ധ്യക്ഷത വഹിച്ചു. കോഴ്സ് ട്രെയിനർ അമ്പിളി പ്രതാപൻ സംസാരിച്ചു. ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും കോഴ്സ് കോ ഓർഡിനേറ്ററുമായ പി.ജെ. അർച്ചന സ്വാഗതവും ബ്യൂട്ടീഷ്യൻ കോഴ്സ് വിദ്യാർത്ഥിനി പി. അശ്വതി നന്ദിയും പറഞ്ഞു.