പുനലൂർ: എസ്.എൻ.ഡി .പിയോഗം പത്തനാപുരം യൂണിയനിലെ പിറവന്തൂർ 3623ാം നമ്പർ ശാഖയിലെ പുലിച്ചാണി മുരുപ്പ് അരുവിപ്പുറം കുടുംബ യോഗത്തിന്റെ വാർഷികപൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും സമൂഹ പ്രാർത്ഥനയും നടന്നു. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ വി.ജെ.ഹരിലാൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനുസുരേന്ദ്രൻ, ശാഖ വൈസ് പ്രസിഡന്റ് വി.ശശിധരൻ, സെക്രട്ടറി ജി.സുജാതൻ, കുടുംബയോഗം ചെയർമാൻ എസ്.പ്രിൻസ്, കൺവീനർ രതീഭായി,സുധ അശോകൻ തുടങ്ങിയവർ സംസരിച്ചു. ഭാരവാഹികളായി എസ്.പ്രിൻസ് (ചെയർമാൻ), രതീഭായി(കൺവീനർ) എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.