തൊടിയൂർ : ശ്രീനാരായണ ധർമ്മോത്സവ് 2024ന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം തൊടിയൂർ 424-ാം നമ്പർ ശാഖയിൽ 'ശ്രീനാരായണ ധർമ്മ' പുസ്തകത്തിന്റെ വിതരണോദ്ഘാടനം തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ആരോഗ്യം -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശബിനാ ജവാദ്, വാർഡ് മെമ്പർ കെ.ധർമ്മദാസ് എന്നിവർ ചേർന്ന് ശാഖ സെക്രട്ടറി ഗിരീഷിൽ നിന്ന് ഏറ്റുവാങ്ങി നിർവഹിച്ചു. ശാഖ പ്രസിഡന്റ് വി .ശിവപ്രസാദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജ്യോതിഷ്, യൂണിയൻ കമ്മിറ്റി അംഗം സി.പ്രസാദ്, ഭരണ സമിതി അംഗങ്ങളായ സുഗതൻ, ഷാജി, പ്രശോഭ്, വിക്രമൻ, പ്രദീപ്, സി.രാജു, സുധീഷ്, സുധൻ, മനീഷ് എന്നിവർ പങ്കെടുത്തു.