തൊടിയൂർ: വായനപക്ഷാചരണത്തിന്റെ ഭാഗമായി കല്ലേലിഭാഗം ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലോകം കാമ്പയിൻ നടത്തുന്നു. ഗ്രന്ഥശാല സെക്രട്ടറി സുരേഷ് പനയ്ക്കലിന് ആദ്യവരിസംഖ്യ കൈമാറി ജയചന്ദ്രൻ തൊടിയൂർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് വി.ശ്രീജിത്ത്, കമ്മിറ്റി അംഗങ്ങളായ എൻ.പ്രസന്നൻ പിള്ള, എ.രമേഷ്, ജെ. മധു, ലൈബ്രേറിയൻ കൊച്ചു പൊടിയൻ, വനിതാ വേദി പ്രസിഡന്റ് ലളിതാംബിക, വനിതാ ലൈബ്രറിയൻ രേഷ്മാപണിക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.