കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ 32-ാം സംസ്ഥാന സമ്മേളനം 26 മുതൽ 29 വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. 26ന് ജില്ലാ പെൻഷൻ ഭവനിൽ രാവിലെ 10ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. 27ന് രാവിലെ 9.30ന് പതാക ഉയർത്തൽ, 9.40ന് സ്വാഗതഗാനം, 10ന് മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷനാകും. പ്രസന്ന ഏണസ്റ്റ്, പി.കെ.ഗോപൻ, എസ്.സുദേവൻ, പി.എസ്.സുപാൽ എം.എൽ.എ, എ.ഷാജു, ആദിക്കാട് മനോജ്, സി.കെ.ഗോപി, റഹിം കല്ലും താഴം, പി.ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ കെ.വരദരാജൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി എസ്.വിജയധരൻ പിള്ള നന്ദിയും പറയും. 28ന് സംസ്ഥാന കൗൺസിലുകളുടെ സംയുക്തയോഗവും ട്രേഡ് യൂണിയൻ സുഹൃത്ത് സമ്മേളനവും.
29ന് രാവിലെ 10ന് സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.എൻ.മുരളി, ഡോ.സുനിത ഗണേഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ സുവനീർ പ്രകാശിപ്പിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ ഏറ്റുവാങ്ങും. സംസ്ഥാന സെക്രട്ടറി എസ്.സി.ജോൺ സ്വാഗതവും മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറയും.
11.30ന് വനിതാ സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി.പ്രസന്ന അദ്ധ്യക്ഷയാകും. സൂസൻ കോടി, ഡോ.ആർ.ലതാദേവി, അഡ്വ.ആർ.ഗീത എന്നിവർ സംസാരിക്കും. സി.രാധാമണി സ്വാഗതവും സി.കനകമ്മ അമ്മ നന്ദിയും പറയും. വൈകിട്ട് 3ന് പ്രകടനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷനാകും. ചടങ്ങിൽ വീടുകളുടെ താക്കോൽ ദാനവും നടക്കും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ എം.നൗഷാദ്, ഡോ.സുജിത്ത് വിജയൻ പിള്ള എന്നിവർ സംസാരിക്കും. ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ സ്വാഗതവും സ്വാഗത സംഘം വർക്കിംഗ് കൺവീനർ കെ.രാജേന്ദ്രൻ നന്ദിയും പറയും.