എഴുകോൺ: പ്രൊഫ. വി.സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷന്റെ യുവ കാഥിക പ്രതിഭ പുരസ്കാരം അഥീന അശോക്, ഇന്ദു.ജെ.എസ് തലവൂർ എന്നിവർക്ക് നൽകും. ജൂലായ് 4ന് വൈകിട്ട് 3.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ ഡോ.പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയാകും. കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാര ജേതാവ് കാഥികൻ ഞെക്കാട് ശശിയെയും കലാപ്രതിഭ പുരസ്കാര ജേതാവ് കാഥികൻ കൈതാരം വിനോദ് കുമാറിനെയും ചടങ്ങിൽ ആദരിക്കും. കാഥികൻ പ്രൊഫ. വി.ഹർഷകുമാർ, അഡ്വ. കെ.പി.സജിനാഥ്, മധു പരവൂർ തുടങ്ങിയവർ പങ്കെടുക്കും. 5.30ന് കാഥികൻ പ്രൊഫ. ചിറക്കര സലിംകുമാർ സാംബശിവൻ കഥകളുടെ രാജശില്പി എന്ന കഥാപ്രസംഗം അവതരിപ്പിക്കും.