photo
ആയൂർ ഗവ.ജവഹർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ആയൂർ ഗവ.ജവഹർ ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ പ്രവേശനോത്സവവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.മനോജ് കുമാർ അദ്ധ്യക്ഷനായി. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്.അജയകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം എ.എം.റാഫി, പ്രിൻസിപ്പൽ എം.ദീപാ കുമാരി, ഹെഡ്മിസ്ട്രസ് ബി.ദീപ, ജി.അമ്പിളി, ബി.മുരളി, അനു വിജയൻ, കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.