photo
തൃക്കണ്ണമംഗൽ മൂങ്ങാംവിള വീടിന്റെ മുകളിലേക്ക് വീണ മരം

കൊട്ടാരക്കര : തൃക്കണ്ണമംഗലിൽ കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിൽ വീണ് രണ്ടുപേർക്ക് പരിക്ക്. മൂങ്ങാംവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വാപ്പാല സ്വദേശികളും സഹോദരിമാരുമായ ശോശാമ്മ(42), അമ്മിണി(53) എന്നിവർക്കാണ് പരിക്കേറ്റത്. ശോശാമ്മയ്ക്ക് തലയ്ക്ക് പരിക്കേറ്റു. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയുടെ പുരയിടത്തിലെ മരമാണ് കടപുഴകി ഇവരുടെ വീട്ടിലേക്ക് പതിച്ചത്. വൈദ്യുതി പോസ്റ്റും ഒടിഞ്ഞു.