c
കൊട്ടറ ശങ്കരമംഗലം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം കരിയർ വിദഗ്ദ്ധൻ മുഖത്തല പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.അൻസർ, സ്കൂൾ പ്രിൻസിപ്പൽ സുമ എന്നിവർ സമീപം

ഓയൂർ: കൊട്ടാറ ശങ്കര മംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ളസ് വൺ പ്രവേശനോത്സവം കരിയർ വിദഗ്ദ്ധൻ പ്രദീപ് മുഖത്തല ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ അനിൽ ആഴാതിൽ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ സുമ എബ്രഹാം സ്വാഗതം പറഞ്ഞു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.അൻസർ, എയിയോൻ ഗ്രൂപ്പ്‌ പരിശീലകൻ ജി.സാംകുട്ടി, ഹെഡ്‌മിസ്ട്രസ് ആശ, മാനേജ്മെന്റ് പ്രതിനിധി സന്ദീപ്, പി.ടി.എ എക്സിക്യുട്ടീവ് അംഗം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫുൾ എ പ്ലസ്‌ നേടിയ കുട്ടികളെയും കായികമത്സരത്തിൽ ചാമ്പ്യൻ ഷിപ്പ് നേടിയ ദേവിക പ്രദീപിനെയും ചടങ്ങിൽ ആദരിച്ചു. കുട്ടികളിൽ പഠനനിവാരം മെച്ചപ്പെടുന്നതിനെപറ്റിയും തൊഴിൽ സാദ്ധ്യതയിൽ എങ്ങനെ മുന്നേറാമെന്നും പ്രദീപ് മുഖത്തല ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി ഉണ്ണിരാജൻ നന്ദി പറഞ്ഞു.